തലശേരി: സംസ്ഥാന ചലചിത്ര പുരസ്കാര ദാന ചടങ്ങില്‍ നിന്നു വിട്ടുനിന്ന ചലച്ചിത്ര താരങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
സംസ്ഥാന ചലചിത്ര അവാര്‍ഡ് ദാന ചടങ്ങിന്റെ ഉദ്ഘാടനവേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
പുരസ്കാരം ലഭിച്ചവരെ പ്രോത്സാഹിപ്പിക്കുക എന്നത് എല്ലാവരുടെയും കടമയാണ്. ക്ഷണിക്കാതെ തന്നെ ചലചിത്ര മേഖലയില്‍ നിന്നും കൂടുതല്‍ പേര് എത്തുന്ന സ്ഥിതി ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
താന്‍ പറയുന്നത് ക്രിയാത്മകമായി എടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സാംസ്കാരികരംഗത്ത് ഫാസിസം പിടിമുറുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.