തിരുവനന്തപുരം: സദാചാര ഗുണ്ടകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സദാചാര ഗുണ്ടകള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കാന്‍ ഡിജിപിക്കു നിര്‍ദ്ദേശം നല്‍കി.
അഴീക്കല്‍ ബീച്ചില്‍ വാലന്റൈന്‍സ് ദിനത്തില്‍ യുവതീ യുവാക്കളെ മര്‍ദ്ദിച്ചതിന് കേസെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കും മാതൃകാപരമായി ശിക്ഷ നല്‍കണം.
കേരളത്തില്‍ ഇത്തരം ചട്ടമ്പിത്തരങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.