തിരുവനന്തപുരം: സ്വാശ്രയ കോളേജുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
അബ്കാരി ബിസിനസിനേക്കാള്‍ നല്ലതായി ചിലര്‍ സ്വാശ്രയ സ്ഥാപനങ്ങളെ കാണുന്നു. സ്വാശ്രയ കോളേജുകള്‍ കച്ചവടസ്ഥാപനങ്ങളായി മാറി.
നിയന്ത്രണങ്ങളും മാനദണ്ഡങ്ങളുമില്ലാതെയാണ് കോളേജുകള്‍ തുടങ്ങിയത്. സ്വാശ്രയ കോളേജുകള്‍ തുടങ്ങിയ ആന്റണിയുടെ തീരുമാനം സദ്ദുദേശപരമാണെന്നും പിണറായി പറഞ്ഞു.