തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സെന്‍കുമാര്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. സെന്‍കുമാര്‍ യു ഡി എഫ് പാളയം വിട്ട് പുതിയ താവളം തേടിയിരിക്കുകയാണെന്നും അദ്ദേഹം കളിക്കുന്നത് യുഡിഎഫിനു വേണ്ടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡി ജി പി എന്ന നിലയില്‍ എല്ലാ പരിഗണനയും നല്‍കിയിട്ടുണ്ട്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് സെന്‍കുമാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.