ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട, കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും എല്ലാം മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വികസനം നടക്കാന്‍ പാടില്ലെന്ന നിലപാടാണ് യുഡിഎഫിനും ബിജെപിക്കും ഉള്ളത്. കേരളത്തില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ ഒരു കേരളാതല യോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ചല്ല ആദായ നികുതി വകുപ്പിന്റെ ഇടപെടല്‍. ഇന്‍കം ടാക്സിന് വിവരങ്ങള്‍ ചോദിക്കാന്‍ അതിന്റേതായ രീതിയുണ്ട്. മറുപടി നല്‍കാന്‍ കിഫ്ബി തയ്യാറാണ്. പിന്നെ എന്തിനാണ് ഓഫിസിലേയ്ക്ക് വരുന്ന നിലപാട് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഫെഡറല്‍ തത്വം അംഗീകരിക്കാത്ത സമീപനമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. മസാല ബോണ്ടിന്റെ കാര്യത്തിലും കേന്ദ്രത്തിന് നിരാശരാകേണ്ടി വന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Top