തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ ബിജെപി പ്രത്യേക തരത്തിലുള്ള ഭക്ഷണക്രമം കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
യുപിയില്‍ അറവുശാലകള്‍ അടച്ചുപൂട്ടുന്നു. സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കാതെ അനധികൃതമെന്ന പേരിലാണ് അറവുശാലകള്‍ പൂട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ മാംസത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
300 അറവുശാലകളാണ് ആദിത്യനാഥ് അധികാരത്തിലെത്തിയശേഷം അടച്ചുപൂട്ടിയത്. ബീഫിനു പുറമെ കോഴി, ആട്, മത്സ്യം തുടങ്ങിയവക്കും മണ്ഡലത്തില്‍ വിലക്കുണ്ട്.