മന്ത്രിസഭ തീരുമാനം അനുമതിക്ക് കൊടുത്താല്‍ ഗവര്‍ണര്‍ അംഗീകരിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ സമ്മളനം വിളിക്കാന്‍ അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ പറയുന്നത് അദ്ദേഹത്തിന്റെതായ ധര്‍മ്മം നിര്‍വ്വഹിക്കുന്നു എന്നാണ്. ഇത് ഗവര്‍ണര്‍ തെറ്റിദ്ധരിച്ചതുകൊണ്ടാകാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

മന്ത്രിസഭയുടെ തീരുമാനം അനുമതിക്ക് കൊടുത്താല്‍ ഗവര്‍ണര്‍ അത് അംഗീകരിക്കണം എന്നാണ്. ഗവര്‍ണറുടെ നടപടി പാര്‍ലമെന്ററി സമ്പ്രദായത്തിന് എതിരാണ്. മന്ത്രിസഭാ യോഗ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുന്നതാണ് പതിവ്. ഡിസംബര്‍ 31നു സഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ഗവര്‍ണര്‍ അനുമതി നല്‍കും എന്ന് പ്രതീക്ഷിക്കുന്നു. കര്‍ഷകരുടെ പ്രശ്ങ്ങളില്‍ സംസ്ഥാനത്തിന് ഉത്കണ്ഠയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top