മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4093.91 കോടി രുപ കിട്ടി; വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പരിധിയുണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണത്തിന് സര്‍ക്കാരിനാവില്ലെന്നും നിയമസഭയില്‍ പികെ ശശി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

തീവ്രവാദക്കേസില്‍ ചുമത്തുന്ന യുഎപിഎ നിയമം സംസ്ഥാന സര്‍ക്കാരോ പൊലീസോ ദുരുപയോഗം ചെയ്തിട്ടില്ലെന്നും കേസുകളുടെ എണ്ണം മാത്രം കണക്കിലെടുത്ത് രാഷ്ട്രീയപ്രവര്‍ത്തകരുടെ മേല്‍ യുഎപിഎ ചുമത്താന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4093.91 കോടി രുപ കിട്ടിയെന്നും സാലറി ചാലഞ്ചിലൂടെ ഇതുവരെ 1021.26 കോടി സമാഹരിക്കാനായെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top