മംഗളൂരു: നിക്ഷ്പക്ഷ മാധ്യമങ്ങള്‍ക്കും പക്ഷമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളുടെ പക്ഷപാതിത്വം നാടിന്റെ നന്മക്കാവണം. വര്‍ഗീയതയോട് സമരസപ്പെട്ടുകൊണ്ട് മതനിരപേക്ഷമെന്നു പറയുന്നത് അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മംഗളൂരുവില്‍ കന്നഡ പത്രത്തിന്റെ കെട്ടിടോല്‍ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ മതനിരപേക്ഷതയുടെ പക്ഷത്ത് നില്‍ക്കണം. മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് വര്‍ഗീയ ശക്തികളാണെന്നും പിണറായി പറഞ്ഞു. ചില കാര്യങ്ങള്‍ കൂടി പറയാനുണ്ട് അത് വൈകിട്ട് പറയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വന്‍ പ്രതിഷേധങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെത്തിയത്. വന്‍ സുരക്ഷാസന്നാഹമാണ് മുഖ്യമന്ത്രിയ്ക്കായി ഒരുക്കിയിരിക്കുന്നത്.
പിണറായി വിജയന്‍ എത്തുന്നതില്‍ പ്രതിഷേധിച്ച് മംഗളുരുവില്‍ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്.