കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.
പിണറായി വിജയന്‍ ആധുനിക സ്റ്റാലിനാണെന്നും മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതിലുള്ള വ്യക്തിവൈരാഗ്യമാണ് തനിക്കെതിരായിട്ടുള്ള കേസുകളെന്നും മുഖ്യമന്ത്രി കൈകൊള്ളുന്നത് ഫാസിസ്റ്റ് സമീപനമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അധികകാലം മുഖ്യമന്ത്രിയുടെ ഇത്തരം കളികള്‍ മുന്നോട്ട് പോകില്ലെന്നും രണ്ട് വര്‍ഷം കൂടിയാണ് ഇനിയുള്ളതതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം, കെ.സുരേന്ദ്രന് രണ്ട് കേസുകളില്‍ കൂടി ജാമ്യം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ജാമ്യം ലഭിച്ചത്.
എന്നാല്‍, ശബരിമലയില്‍ സ്ത്രീയെ അക്രമിച്ച കേസില്‍ കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഒന്നാം പ്രതി സൂരജിന്റെ ജാമ്യാപേക്ഷയും തള്ളി.
സുരേന്ദ്രനെ വാറണ്ടില്ലാതെ അനധികൃതമായി തടങ്കലില്‍ വെച്ചു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രന് ജയിലില്‍ പ്രൊഡക്ഷന്‍ വാറണ്ട് ഉണ്ടായിരുന്നു എന്നു കാണിച്ച് പൊലീസ് ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.