തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ സമരം നടത്തുമെന്ന് ബിജെപി-ആര്‍എസ്എസ് നേതൃയോഗം. കൂടുതല്‍ രാഷ്ട്രീയ സമരങ്ങള്‍ ബിജെപി ആസൂത്രണം ചെയ്യുമെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമാണെന്നും യോഗത്തില്‍ വിലയിരുത്തി.
തെരഞ്ഞെടുപ്പില്‍ പൊതുസമ്മതര്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആര്‍എസ്എസിന്റെ മേല്‍നോട്ടത്തിലായിരിക്കും.
അതേസമയം യുവതി പ്രവേശം, ഹര്‍ത്താല്‍ തുടങ്ങി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ശബരിമല കര്‍മ്മസമിതി കോര്‍ കമ്മിറ്റി യോഗം കൊച്ചിയില്‍ തുടങ്ങി. തുടര്‍ സമരത്തില്‍ തീരുമാനം എടുക്കും. തിരുവനന്തപുരത്ത് അമ്മമാരുടെ സമ്മേളനം, രഥയാത്ര എന്നിവയ്ക്കും ആലോചനയുണ്ടെന്നാണ് വിവരം.
ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് ശബരിമല കര്‍മ്മസമിതി അധ്യക്ഷന്‍ എസ്.ജെ ആര്‍ കുമാര്‍ ആരോപിച്ചു. പൊലീസും സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും ചേര്‍ന്ന് അക്രമം നടത്തിയെന്നും തീവ്രവാദ സ്വഭാവമുള്ളവരാണ് ഇതിനുപിന്നിലെന്നും സമിതി അധ്യക്ഷനും വ്യക്തമാക്കി.