തിരുവനന്തപുരം: തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍ അനുവദിക്കുവാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
കടല്‍ക്ഷോഭം മൂലം കടലില്‍ പോകരുതെന്ന് മല്‍സ്യതൊഴിലാളികള്‍ക്ക് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ
അടിസ്ഥാനത്തിലാണ് സൗജന്യ റേഷന്‍ അനുവദിച്ചത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ആറുലക്ഷം രൂപയാക്കുവാനാണ് തീരുമാനം.