Pinarayi Vijayan-CBI

ചെങ്ങന്നൂര്: സിബിഐ എന്നാല്‍ അസംബന്ധങ്ങളുടെ ഘോഷയാത്രയെന്ന് സിപിഎം പി.ബി അംഗം പിണറായി വിജയന്‍. കതിരൂര്‍ മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം സിപിഎം നേതാവ് പി ജയരാജനാണെന്ന സിബിഐ സത്യവാങ്മൂലത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേതാക്കളെ ജയിലിലിട്ട് സിപിഎമ്മിനെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും പിണറായി ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ദിര്‍ബലപ്പെടുത്താനുള്ള ശ്രമമാണിതിന് പിന്നില്‍. നീതി ലഭിക്കാനുളള അവകാശം എല്ലാ പൗരന്മാര്‍ക്കുമുണ്ട്. ഇതിനായാണ് പി ജയരാജനും ശ്രമിക്കുന്നതെന്നും പിണറായി ചെങ്ങന്നൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാരക്കി.

Top