തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ് കൊല്ലം ബൈപ്പാസ് വേഗത്തില്‍ പൂര്‍ത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിലെ പങ്കിനെക്കുറിച്ചും ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്നതിനെക്കുറിച്ചും മുഖ്യമന്ത്രി പോസ്റ്റില്‍ പറഞ്ഞിട്ടില്ല.
ബൈപാസിന്റെ 76 ശതമാനം ജോലിയും പൂര്‍ത്തിയാക്കിയിരിക്കുന്നത് ഈ സര്‍ക്കാരാണ്. 352 കോടിയുടെ പദ്ധതിക്ക് 176 കോടി വീതമാണ് സംസ്ഥാനവും കേന്ദ്രവും നല്‍കേണ്ടത്. ഈ സര്‍ക്കാര്‍ 80 കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.