pinarayi vijayan-chief secretary

pinarayi

തലശേരി: ചീഫ് സെക്രട്ടറിക്കു പോലും വിമര്‍ശിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും തരംതാണുപോയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.

കേരളത്തെ ഭൂമാഫിയകള്‍ക്ക് തീറെഴുതാനുള്ള ഉത്തരവുകള്‍ക്കൊന്നിലും ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന ചീഫ് സെക്രട്ടറിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്‍.ഡി.എഫിന്റെ പ്രകടനപത്രിക ഏപ്രില്‍ അഞ്ചിന് പുറത്തിറക്കും. മികച്ച സ്ഥാനാര്‍ത്ഥികളെയാണ് മുന്നണി തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അണിനിരത്തിയിരിക്കുന്നത്. മുന്നണി വലിയ വിജയം നേടുമെന്നും യു.ഡി.എഫിനോടുള്ള അതൃപ്തി വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top