അനുകരണകലയെ ജനകീയമാക്കിയ കലാകാരനായിരുന്നു അബിയെന്ന് മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: അനുകരണ കലയിലൂടെ സിനിമാരംഗത്തെത്തിയ നടന്‍ അബിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.

അനുകരണകലയെ ജനകീയമാക്കുന്നതില്‍ ഗണ്യമായ സംഭാവന നല്‍കിയ കലാകാരനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.

മിമിക്രി മേഖലയിലെ പ്രശസ്ത ട്രൂപ്പുകളായിരുന്ന കൊച്ചിന്‍ ഹരിശ്രീ, കലാഭവന്‍ എന്നിവയിലൂടെ വളര്‍ന്നു വന്ന അബി അമ്പതോളം സിനിമകളില്‍ തന്റെ അഭിനയ പാടവം തെളിയിച്ചിട്ടുണ്ട്.

ഹാസ്യകഥാപാത്രങ്ങള്‍ക്കു പുറമെ ഗൗരവമേറിയ കഥാപാത്രങ്ങളും അവതരിപ്പിക്കാന്‍ സാധിച്ച അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വ്യാഴാഴ്ച രാവിലെ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അബിയുടെ അന്ത്യം.

അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അബി.

Top