തിരുവനന്തപുരം : കണ്ണൂര്‍ അറയ്ക്കല്‍ രാജകുടുംബത്തിലെ ബീവി അറക്കല്‍ ആദിരാജ സൈനബ ആയിഷാബിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു.
കേരളത്തിലെ ഏക മുസ്ലിം രാജവംശമായിരുന്നു അറക്കല്‍ കുടുംബമെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു. മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ പത്‌നി താറ്റാട്ട് ഭാനുമതിയമ്മയുടെ നിര്യാണത്തിലും മുഖ്യമന്ത്രി അനുശോചിച്ചു.