സംഘപരിവാറിന്റെ മനസാണ് മുഖ്യമന്ത്രിയ്ക്കും കോടിയേരിക്കും: മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullapally Ramachandran

കാസര്‍ഗോഡ്: സംഘപരിവാറിന്റെ മനസാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഏറ്റവും വലിയ ഒറ്റകക്ഷിയായാലും കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അതിന് തെളിവാണെന്നും സി.പി.എം അന്തമായ കോണ്‍ഗ്രസ് വിരോധം വെച്ചുപുലര്‍ത്തുവാണെന്നും മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണം വീണ്ടും വരണമെന്ന് സി.പി.എം ആഗ്രഹിക്കുന്നുവെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.

ജനാതിപത്യ മേതേതര ചേരികളെ അണിനിരത്തി ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്നും ഒഴിവാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ത്യാഗങ്ങള്‍ സഹിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Top