പത്തനംതിട്ട: തന്റെ പാര്‍ട്ടി നേതാവ് കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ശാസിക്കാനും തിരുത്താനുമുള്ള അധികാരമുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍.
മുമ്പ് ചില പ്രസിഡന്റുമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു സമാനമായതൊന്നും തനിക്ക് നേരിടേണ്ടതായി വരില്ലെന്നും പഴുപ്പിച്ചു പഴുത്ത ഇലയാക്കി തന്നെ വീഴ്ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.
തന്റെ സ്ഥാനം നഷ്ടമായയാല്‍ സന്തോഷിക്കുന്ന ചിലരാണു രാജിയെക്കുറിച്ചു പ്രചരിപ്പിച്ചിരിക്കുന്നത്. വിവാദങ്ങളുയര്‍ന്നപ്പോള്‍ പല കോണില്‍ നിന്ന് ആക്രമണമുണ്ടായിരുന്നു. പ്രതിസന്ധികള്‍ക്കിടയിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചിരുന്നു വീഴ്ത്താന്‍ ശ്രമിച്ചതാരാണെന്ന് ഇപ്പോള്‍ പറയുന്നില്ല, പത്മകുമാര്‍ വ്യക്തമാക്കി.