ബക്രീദിന്റെ യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊണ്ട് പ്രളയബാധിതര്‍ക്ക് ആശ്വാസമാകണമെന്ന് മുഖ്യമന്ത്രി

വിശുദ്ധിയുടെ നിറവില്‍ ഇന്ന് എല്ലാ വിശ്വാസികളും ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനകോടികള്‍ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ബക്രീദിന്റെ യഥാര്‍ത്ഥ സന്ദേശം കൂടി ഉള്‍ക്കൊണ്ട് പ്രളയദുരന്തത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് കൂടി ആശ്വാസമെത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രളയക്കെടുതി നേരിടുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ആശ്വാസവും സഹായവും പിന്തുണയും നല്‍കേണ്ട സന്ദര്‍ഭമാണിത്. പുനരധിവാസത്തിനും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും ലോകമെങ്ങുമുളള മലയാളികളുടെ പിന്തുണ തുടര്‍ന്നും ആവശ്യമാണ്. കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന രീതിയിലുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ബക്രീദിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Top