തിരുവനന്തപുരം: മഹാപ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് ഊര്‍ജവുമായി കലാകാരന്മാര്‍ ആലപിച്ച ഗാനം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഗാനം പങ്കുവെച്ചത്.
ചരിത്രത്തിലെ ഏതുതരം പുനര്‍നിര്‍മ്മിതികള്‍ക്കും പ്രേരണയായി മുഖ്യമായും കലയും പ്രചോദക സംഗീതവും ഉണ്ട്. ഈ സംഗീതികയുടെ പിന്നില്‍ ഒരു കൂട്ടം കലാകാരന്മാരുടെ നിസ്സീമമായ സഹകരണവും പ്രയത്‌നവുമുണ്ട്. നിസ്വാര്‍ത്ഥമായ ആത്മാര്‍ത്ഥതയുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.