തിരുവനന്തപുരം: ഡോക്ടര്‍ കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നിപ്പ വൈറസ് ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനാണെന്നും അതിന് തനിക്ക് അവസരം നല്‍കണമെന്നും അഭ്യര്‍ഥിച്ച് കഫീല്‍ഖാന്‍ ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. ഇതിനു മറുപടിയായാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
വൈദ്യശാസ്ത്ര രംഗത്ത് സ്വന്തം ആരോഗ്യമോ ജീവന്‍ പോലും പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ട്. അവരില്‍ ഒരാളായാണ് താന്‍ കഫീല്‍ ഖാനെയും കാണുന്നതെന്നും മുഖ്യമന്ത്രി കുറിച്ചു.