തിരുവനന്തപുരം : മുഖ്യമന്ത്രിക്കും പൊലീസ് സേനയ്ക്കുമെതിരേ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് കേസ്. കൊല്ലം കമ്മിഷണര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടും എന്‍.ജി.ഒ അസോസിയേഷന്‍ നേതാവുമായ എസ്. ഷിബുവിനെതിരെ കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്‌തെന്നാണ് കേസ്. ഐ.പി.സി 409, അപകീര്‍ത്തിപ്പെടുത്തിയതിന് ഐ.പി.സി 500, പൊലീസ് ആക്ടിലെ 120 ഒ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
മുഖ്യമന്ത്രിക്കും സേനയിലെ ഒരു ഉദ്യോഗസ്ഥനുമെതിരെ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഷിബു ഷെയര്‍ ചെയ്തത്. ഇതിന് പുറമെ രാഷ്ട്രീയ ചുവയുള്ള നിരവധി പോസ്റ്റുകള്‍ ഇയാള്‍ ഷെയര്‍ ചെയ്തിട്ടുണ്ടായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പ്രത്യേകം റിപ്പോര്‍ട്ട് തയ്യാറാക്കുകയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.