തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെയും റോഡുകളുടെയും പാലങ്ങളുടെയും പുനര്‍ നിര്‍മ്മാണം ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പായിട്ട് തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പുനര്‍നിര്‍മാണത്തിന് ജനങ്ങളുടെ യോജിപ്പ് അനിവാര്യമാണെന്നും ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും കൂട്ടായി തന്നെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പുനര്‍നിര്‍മ്മാണം സമയബന്ധിതമായി നടപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനര്‍നിര്‍മ്മാണത്തില്‍ നൂതന ആശയങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണ്. ഇക്കാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം തേടുന്നതാണെന്നും വെള്ളപ്പൊക്കത്തിന്റെ ആഘാതം സംബന്ധിച്ച് വിവരങ്ങള്‍ ഡിജിറ്റലായി ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍ നിര്‍മ്മാണം അടുത്ത മാര്‍ച്ചിനു മുന്‍പായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെയും പറഞ്ഞിരുന്നു.
പുനര്‍നിര്‍മ്മാണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലല്ലാതെ അതിനെ ചലഞ്ചായി ഏറ്റെടുക്കാന്‍ കളക്ടര്‍മാര്‍ സജ്ജമാകണമെന്നും വാര്‍ഷികപദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികളും പ്രത്യേകമായി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളും എങ്ങനെ കൂട്ടിയോജിപ്പിച്ച് സമഗ്രതയില്‍ എത്തിക്കാനാവുമെന്ന് ശ്രദ്ധിക്കണമെന്നും നവകേരള നിര്‍മ്മിതിയ്ക്ക് പുതിയ സങ്കേതങ്ങളും മാനവും വേണമെന്നും സുസ്ഥിരമായ മാര്‍ഗങ്ങളാകണം ഉപയോഗിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.