ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു പൈസ പോലും വകമാറ്റാൻ സാധിക്കില്ല: കെ.കെ ശൈലജ

kk-shailajaaaa

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു പൈസ പോലും വകമാറ്റാന്‍ സാധിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

ദുരിതാശ്വാസ നിധി ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും ചിലര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രളയത്തിന് ശേഷം പകര്‍ച്ചാവ്യാധി ഭീഷണി ഉണ്ട്. അതിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുണ്ട്. 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. രോഗികള്‍ക്ക് ക്യാമ്പുകളില്‍ പ്രത്യേക പരിഗണന നല്‍കുകയും ചെയ്യും, മന്ത്രി പറഞ്ഞു.

എലിപ്പനിക്കെതിരെ പ്രത്യേക മുന്‍ കരുതല്‍ നടപടികള്‍ ആരംഭിച്ചതായും ശുചീകരണ പ്രവര്‍ത്തകരെ ആരോഗ്യ വകുപ്പ് പ്രത്യേകം പരിശീലിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top