തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തിന് ശേഷം കേരളത്തിന് കാര്യമായി സഹായം ആവശ്യമായിരുന്നെന്നും എന്നാല്‍ ദൗര്‍ഭാഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി യുഎഇയുടെ സഹായം വേണ്ടെന്നു വെച്ചതും മന്ത്രിമാരുടെ വിദേശയാത്രക്ക് അനുമതി നിഷേധിച്ചതും എന്തിനാണെന്ന കാര്യം മനസിലാകുന്നില്ലെന്നും ലഭിക്കുമായിരുന്ന മറ്റ് സഹായങ്ങള്‍ കൂടി ഇതു മൂലം നഷ്ടമായെന്നും പിണറായി വ്യക്തമാക്കി.
വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകണമെന്നും പഠിച്ച് വരുന്ന മേഖലയ്ക്ക് അനുസൃതമായ അവസരങ്ങള്‍ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നും കേരളത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.