മലപ്പുറം : യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.
കേരളത്തെ ആര്‍എസ്എസ് ആഗ്രഹിക്കുന്ന വഴിയേ നടത്താന്‍ ശ്രമിക്കുകയാണ്. ഒരു മുഖ്യമന്ത്രി മറ്റൊരു നാട്ടില്‍ ചെന്ന് ആ നാടിനെ മൊത്തം അധിക്ഷേപിക്കുന്നുവെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
ഒരു യോഗിക്ക് ചേരാത്തതാണ് ആദിത്യനാഥ് ചെയ്യുന്നതെന്നും പിണറായി വിമര്‍ശിച്ചു.
യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനം കേരളത്തെ അപമാനിക്കുന്നതിന് തുല്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍എസ്എസിന്റെ വര്‍ഗീയതയുമായി കോണ്‍ഗ്രസ് സമരസപ്പെട്ടുവെന്നും പിണറായി ചൂണ്ടിക്കാട്ടി.
വേങ്ങരയിലെ എല്‍ഡിഎഫ് പ്രചരണാര്‍ത്ഥം എ.ആര്‍ നഗറില്‍ നടക്കുന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ ജി.സുധാകരന്‍, കെ കെ ശൈലജ തുടങ്ങിയവരും വേങ്ങരയിലുണ്ട്. പി കെ കുഞ്ഞാലിക്കുട്ടി നടത്തുന്ന റോഡ് ഷോ ഇന്ന് എആര്‍ നഗറില്‍ പര്യടനം നടത്തും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വേങ്ങരയിലുണ്ട്.