തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ദേശീയ ദുരന്ത പ്രതികരണസേനയുടെ അഞ്ച് ടീം സംസ്ഥാനത്തെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് തുടങ്ങിയ ജില്ലകളിലാണ് സംഘത്തെ വിന്യസിച്ചിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിലവില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കേരളത്തില്‍ തുടരുന്നുണ്ട്. ആവശ്യമെങ്കില്‍ കേരളത്തിലേക്ക് അയക്കാന്‍ പത്ത് ടീമിനെ കൂടി സജ്ജമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.