കെവിന്‍ വധക്കേസ്; എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഡ് ചെയ്ത എസ് ഐ എംഎസ് ഷിബുവിനെ സര്‍വ്വീസിലേക്ക് തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതു സംബന്ധിച്ച് ഉത്തരവിട്ടു.

ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയും നല്‍കിയിരുന്നു.

ഗാന്ധിനഗര്‍ എസ്‌ഐ ആയിരുന്ന എംഎസ് ഷിബുവിനെ തിരിച്ചെടുക്കാന്‍ ഐ ജി 28നായിരുന്നു ഉത്തരവിറക്കിയത്. നടപടി വിവാദമായത്തോടെ, ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയായി തരംതാഴ്ത്തി എറണാകുളം റെയ്ഞ്ച് ഐജി ഉത്തരവിട്ടു.

Top