കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐക്കെതിരെ സി.പി.എം നേതാവ് പിണറായി വിജയന്‍. ഒരു തെളിവുമില്ലാതെയാണ് ജയരാജനെ പ്രതിയാക്കിയതെന്നും ആര്‍.എസ്.എസിന്റെ നിര്‍ദേശമനുസരിച്ചാണ് സി.ബി.ഐ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
കോഴിക്കോട് പേരാമ്പ്രയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയരാജനെതിരെ എന്തു തെളിവാണ് സി.ബി.ഐക്ക് ലഭിച്ചത്.
ആദ്യ അന്വേഷണത്തില്‍ പ്രതിയാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. ബോധപൂര്‍വം അദ്ദേഹത്തെ കുടുക്കിയതാണ് . ഭീകരവാദ നിരോധനനിയമം (യു.എ.പി.എ) ചുമത്തിയത് ജാമ്യം ലഭിക്കാതിരിക്കാനാണെന്നും പിണറായി കുറ്റപ്പെടുത്തി