കരുനാഗപ്പള്ളി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നവ കേരള മാര്‍ച്ചിനോടനുബന്ധിച്ച് കരുനാഗപ്പള്ളിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയിലാണ് എത്തിയിരിക്കുന്നത്. കേരളം അതിവേഗം ബഹുദൂരം പിന്നോട്ട് പോയി. അഴിമതിയില്‍ മുങ്ങിയ യുഡിഎഫ് സര്‍ക്കാരിനു ബജറ്റ് അവതരിപ്പിക്കാന്‍ പോലും അവകാശമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കതിരൂര്‍ മനോജ് വധക്കേസില്‍ ആര്‍എസ്എസ് ഗൂഢാലോചനയുടെ ഭാഗമായാണ് പി.ജയരാജന്‍ പ്രതിയായത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പിണറായി വിജയന്‍ പറഞ്ഞു.