pinarayi vijayan kerala chief minister

തിരുവനന്തപുരം: കേരളത്തിന്റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയായി സി,പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ജനങ്ങളെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

സി.പി.ഐ പ്രതിനിധിയായ ഇ.ചന്ദ്രശേഖരനാണ് പിന്നാലെ സത്യപ്രതിജ്ഞ ചെയ്തത്.

മന്ത്രിമാരും വകുപ്പുകളും

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരം, വിജിലന്‍സ്, ഐടി
തോമസ് ഐസക്ക് ധനകാര്യം
ഇപി ജയരാജന്‍ വ്യവസായം, കായികം
സി രവീന്ദ്രനാഥ് വിദ്യാഭ്യാസം
കടകംപള്ളി സുരേന്ദ്രന്‍ വൈദ്യുതി, ദേവസ്വം
എകെ ബാലന്‍ നിയമം, സാംസ്‌ക്കാരികം, പിന്നാക്ക ക്ഷേമം
എസി മൊയ്തീന്‍ സഹകരണം, ടൂറിസം
കെടി ജലീല്‍ തദ്ദേശ സ്വയം ഭരണം
ടിപി രാമകൃഷ്ണന്‍ എക്‌സൈസ്, തൊഴില്‍
ജി സുധാകരന്‍ പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍
ജി മെഴ്‌സിക്കുട്ടിയമ്മ ഫിഷറീസ്, പരമ്പരാഗത വ്യവസായം
കെകെ ശൈലജ ആരോഗ്യം, സാമൂഹ്യക്ഷേമം
ഇ ചന്ദ്രശേഖരന്‍ റവന്യു
വിഎസ് സുനില്‍കുമാര്‍ കൃഷി വകുപ്പ്
പി തിലോത്തമന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്
കെ രാജു വനം
മാത്യു ടി തോമസ് ജലവിഭവം
കടന്നപ്പള്ളി രാമചന്ദ്രന്‍ തുറമുഖം, പുരാവസ്തു വകുപ്പ്
എകെ ശശീന്ദ്രന്‍ ഗതാഗതം, ജലഗതാഗതം

Top