തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പ്രതിരോധം ശക്തമായി തുടരാന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അമേരിക്കയില്‍ നിന്നും ടെലിഫോണിലൂടെയായിരുന്നു നിര്‍ദ്ദേശം. കേരളമൊന്നാകെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എലിപ്പനി പ്രതിരോധമരുന്നായ ഡോക്‌സി സൈക്ലിന്‍ മരുന്ന് കിട്ടാത്ത പ്രദേശങ്ങളിലുള്ളവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചിരുന്നു. ആവശ്യമനുസരിച്ച് മരുന്നെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍ നേരത്തെ തന്നെ എല്ലായിടത്തും നല്‍കിയിട്ടുണ്ട്.
എലിപ്പനി ബാധിച്ചവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. അഞ്ച് പേരാണ് ഇന്നലെ സംസ്ഥാനത്ത് എലിപ്പനി ബാധയെത്തുടര്‍ന്ന് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 56 ആയി.