ചെങ്ങന്നൂര്‍: സംസ്ഥാനത്ത് അടുത്ത് വരുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സമ്മതിച്ചുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.
അതുകൊണ്ടാണല്ലോ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം എന്താണ് എന്ന് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതെന്നും നവകേരള മാര്‍ച്ചിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മളനത്തില്‍ പിണറായി പറഞ്ഞു.
മദ്യനയം തീരുമാനിക്കുക അതത് സര്‍ക്കാരാണെന്നും ഓരോ വര്‍ഷത്തക്കുമുള്ള നയം അതാത് വര്‍ഷമാണ് സ്വീകരിക്കുകയെന്നും അറിയാത്തയാളല്ലല്ലോ രാഹുല്‍ ഗാന്ധി. കേന്ദ്രനേതാക്കളെ കണ്ടാണ് ഇവിടെയുള്ള കോണ്‍ഗ്രസുകാരും അഴിമതി പഠിച്ചതെന്നും പിണറായി പറഞ്ഞു.
സിപിഐ എമ്മിന്റെ മദ്യനയം മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണ്. മദ്യവര്‍ജ്ജനമാണ് തങ്ങളുടെ നയം. സര്‍ക്കാര്‍ നയം ഗവര്‍മെന്റ് അതത് വര്‍ഷം തീരുമാനിക്കുയും നടപ്പാക്കുയും ചെയ്യും. രാഹുല്‍ഗാന്ധി പറയുന്നത് കേട്ടാല്‍ തോന്നുക ഇവിടെ മദ്യം നിരോധിച്ചിട്ടുണ്ടെന്നാണ്. മദ്യനയം മൂലം മദ്യ ഉപയോഗത്തില്‍പോലും കുറവ് വന്നിട്ടില്ല. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കു മുന്നില്‍ നിരവധിപേരല്ലെ ക്യൂ നിന്ന് മദ്യം വാങ്ങുന്നത്.
എല്‍ഡിഎഫിന്റെ മദ്യ നയത്തെ കുറിച്ച് ചോദിച്ച രാഹുല്‍ഗാന്ധി എന്തിനാണ് പത്രസമ്മേളനം വിളിച്ചിട്ട് പിന്നീട് റദ്ദാക്കിയത് . അസുഖകരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വിഷമമായതിനാലാണ് അത്. ഇംഗ്‌ളീഷ് മാധ്യമങ്ങളില്‍നിന്നടക്കം ഇവിടത്തെ പ്രശ്‌നങ്ങള്‍ രാഹുല്‍ ഗാന്ധി അറിഞ്ഞിരിക്കുമല്ലോ. എന്നിട്ടും അഴിമതി വെച്ചു പൊറുപ്പിക്കില്ല എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. കേന്ദ്ര നേതാക്കളുടെ അഴിമതി കണ്ടാണ് ഇവിടെയുള്ളവരും അത് പഠിച്ചത്. അഖിലേന്ത്യാ നേതൃത്വത്തെ ബാധിച്ച ജീര്‍ണതയാണ് ഇവിടത്തെ നേതാക്കളെയും ബാധിച്ചത്.
എ കെ ആന്റണി പറയുന്നത് ഏറ്റവും നല്ല സര്‍ക്കാരാണ് ഇതെന്നാണ്. എന്തായാലും ഏറ്റവും നല്ല മുഖ്യമന്ത്രി എന്ന് പറഞ്ഞില്ല. പണം കൊടുത്തവരും സാക്ഷികളും സര്‍ക്കാരിനെതിരെ മൊഴി നല്‍കുന്നു. ഡിജിപിയടക്കം സോളാര്‍ കേസിലെ വഴിവിട്ട കാര്യങ്ങളെ കുറിച്ച് മൊഴി നല്‍കി. കോടതിയുടെ കടുത്ത വിമര്‍ശനവും സര്‍ക്കാരിനെതിരെ വന്നു. എന്നിട്ടും ആന്റണി ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നു. ഇതുപോലൊരു ഡേഷ് ഭരണം കണ്ടിട്ടില്ല എന്ന് ആന്റണി പറഞ്ഞിരുന്നെങ്കില്‍ ഇതുപോലൊരു നാറിയ ഭരണം എന്ന് ജനം പൂര്‍ത്തിയാക്കുമായിരുന്നു.