മുഖ്യമന്ത്രി വലിയ ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും അതിനാല്‍ അദ്ദേഹത്തിന് ആയുധം താഴെ വെക്കാന്‍ പറയാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.

കേരള സര്‍വ്വകലാശാല കൗമാര കുറ്റവാളികളെ വളര്‍ത്തുന്ന കേന്ദ്രമാണെന്നും പിഎസ്‌സിയിലെ പിന്‍വാതില്‍ നിയമനത്തെ കുറിച്ച് അറിയുന്നതിനാലാണ് അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം നടന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഒന്നാം പ്രതിയുടെ വീട് പിഎസ്‌സി യുടെ പ്രദേശിക ഓഫീസ് പോലെയാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top