ചികിത്സയ്‌ക്കെത്തി മൈസുരുവില്‍ കുടുങ്ങി; ഭിന്നശേഷിക്കാരുടെ വിഷയത്തില്‍ ഇടപെടും

തിരുവനന്തപുരം: ചികിത്സക്കായി മൈസുരുവിലെത്തി ലോക്ക്ഡൗണില്‍ കുടുങ്ങിയ ഭിന്നശേഷിക്കാരായ മലയാളി കുട്ടികളുടെയും രക്ഷിതാക്കളുടെയും കാര്യത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി. മൈസുരുവില്‍ കുടുങ്ങിക്കിടക്കുന്നവരുടെ കാര്യംപ്രത്യേകം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് അറിയിച്ചത്.

ലോക്ക്ഡൗണില്‍ ആശുപത്രി അടച്ചതോടെയാണ് ഇവര്‍ ബുദ്ധിമുട്ടിലായത്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍പോലും പുറത്തുപോകാന്‍ കഴിയാതെ ദുരിതത്തിലാണ് ഈ രക്ഷിതാക്കള്. കൊവിഡ് തീവ്രബാധിത മേഖലയായ മൈസൂരു നഗരത്തിലെ ഹോട്ടല്‍ മുറികളിലും അപാര്‍ട്മെന്റുകളിലുമൊക്കെയായി കേരളത്തില്‍ നിന്നെത്തിയ അന്‍പതോളം ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളുമുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുളള സ്പീച്ച് ആന്റ് ഹിയറിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടര്‍ ചികിത്സക്കെത്തിയവരാണ് ഇവര്‍. മിക്കവര്‍ക്കുമൊപ്പം അമ്മ മാത്രമേയുളളൂ. ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കുകയും ചികിത്സ മുടങ്ങുകയും ചെയ്തു. പ്രത്യേക പരിചരണം ആവശ്യമുളള കുഞ്ഞുങ്ങള്‍ക്കൊപ്പം ഒറ്റമുറിയില്‍ തങ്ങേണ്ട ദുരവസ്ഥയാണ് ഇവര്‍ക്ക്. മൈസുരുവിലെ മലയാളി സംഘടനകളാണ് ഇപ്പോള്‍ ഭക്ഷണമെത്തിക്കുന്നത്.

Top