ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന് തുടക്കമായി. പുന്നമട കായലില്‍ നടക്കുന്ന ജലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ജാതിമത ഭേതമെന്യെ ഒരേ മനസോടെ നടക്കുന്ന വള്ളംകളി നാടിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യ അതിഥിയായി എത്തിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പ്രഥമ ചാമ്പ്യന്‍സ് ലീഗ് ഫ്‌ളാഗ് ഓഫ് ചെയ്തു.
23 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 79 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ജലോത്സവത്തിന്റെ ഭാഗമായുള്ള ചെറുവള്ളങ്ങളുടെയും പ്രദര്‍ശന ചുണ്ടന്‍ വള്ളങ്ങളുടെയും ഹീറ്റ്‌സ് മത്സരങ്ങള്‍ പൂര്‍ത്തിയായി.
ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ട് മണി വരെ നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും തുടര്‍ന്ന് മാസ്ഡ്രില്ലും നടന്നിരുന്നു.