pinarayi vijayan on actress assault issue

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിക്കുനേര്‍ക്ക് അതിക്രമം നടത്തിയവരെ നിയമത്തിന്റെ മുന്നില്‍കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംഭവിക്കുവാന്‍ പാടില്ലാത്ത ഒന്നാണ് സംഭവിച്ചിരിക്കുന്നത്. ഭാവിയെക്കുറിച്ച് ഒരാശങ്കയും അവര്‍ക്കു വേണ്ട. എല്ലാവിധ പിന്തുണയും സംരക്ഷണവും സര്‍ക്കാര്‍ അവര്‍ക്കു നല്‍കും. കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. നടിയുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചശേഷമാണ് ഉറപ്പുനല്‍കിയത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി തന്നെ സര്‍ക്കാര്‍ നേരിടും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരെ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top