തിരുവനന്തപുരം: എതിര്‍പ്പുകള്‍ എത്ര ഉണ്ടായാലും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കെഎഎസിനെക്കുറിച്ച് തെറ്റിദ്ധാരണയുള്ളവര്‍ തിരുത്തണം. നാടിന്റെ ആവശ്യമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കാര്യങ്ങള്‍ മനസിലാക്കി സഹകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.