തിരുവനന്തപുരം: ഇടുക്കിയിലെ ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വന്‍കിട തോട്ടം ഉടമകളുടെ കയ്യേറ്റം ഒഴിപ്പിക്കുമെന്നും കയ്യേറ്റം ഒഴിപ്പിച്ച രീതി ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിനെ കയ്യേറ്റം ഒഴിപ്പിക്കാന്‍ വിളിച്ചില്ല. പൊലീസ് അറിയാതെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും കൂട്ടായി ആലോചിച്ച് തീരുമാനം എടുക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം എംഎം മണിയെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തെത്തി. എംഎം മണിയുടെ സംസാരം നാട്ടു ശൈലിയിലുള്ളതാണ്.
ചിലര്‍ അതിനെ പര്‍വതീകരിച്ച് കാണിക്കുകയാണെന്നും മാധ്യമങ്ങള്‍ അത് വളച്ചൊടിച്ചുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.