മൂന്നാംമുറ പാടില്ലെന്ന് താക്കീത് നല്‍കിയിട്ടുണ്ട്; ശ്രീജിത്തിന്റെ മരണത്തില്‍ മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡിമരണം ദൗര്‍ഭാഗ്യമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ല. അറസ്റ്റിലായ പൊലീസുകാര്‍ക്ക് പുറമെ കൂടുതല്‍ പേരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

മാന്യമായി പെരുമാറണമെന്ന് പൊലീസുകാരോട് പല തവണ ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ക്കത് പാലിക്കാനാകുന്നില്ല. മൂന്നാംമുറ പാടില്ലെന്ന് ശക്തമായ താക്കീതും നല്‍കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യാവകാശ കമ്മീഷനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ആ പണി എടുത്താല്‍ മതിയെന്നും രാഷ്ട്രീയം പറയേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മീഷന്റെ അപക്വമായ നിലപാടുകള്‍ അവഗണന മാത്രമെ അര്‍ഹിക്കുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം തൃപ്തികരമല്ലെന്ന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി മോഹന്‍ദാസിന്റെ പരാമര്‍ശത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Top