കാസര്‍ഗോഡ്:ലാവലിന്‍ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയതിനേക്കുറിച്ച് പത്രത്തില്‍ നിന്നാണ് അറിഞ്ഞതെന്ന മുഖ്യമന്ത്രി ചാണ്ടിയുടെ പ്രസ്താവന വിചിത്രമെന്ന് സിപിഎം നേതാവ് പിണറായി വിജയന്‍.
പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ പോകുന്ന വിവരം അറിഞ്ഞതുതന്നെ ദൃശ്യമാധ്യമങ്ങളില്‍ നിന്നാണ് എന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് തമാശയായി തോന്നിയത്. പത്രത്തില്‍ നിന്നാണ് അറിഞ്ഞതെന്ന മുഖ്യമന്ത്രിയുടെ വാദം സ്വന്തം പാര്‍ട്ടിയിലെ ആരേയോ ലക്ഷ്യമിട്ടതാണെന്നാണ് തോന്നുന്നത്. തന്നെ ലക്ഷ്യമിടുന്നതിനൊപ്പം സ്വന്തം പാര്‍ട്ടിയിലെ ആരെയോ ലക്ഷ്യംവെക്കാന്‍ മുഖ്യമന്ത്രിയുടെ വൈഭവമാണ് ഇത് തെളിയിക്കുന്നതെന്നും പിണറായി പറഞ്ഞു.
നവകേരള മാര്‍ച്ചിന് മുന്നോടിയായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലകള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു പിണറായി.