pinarayi vijayan-oommen chandy

തിരുവനന്തപുരം: എന്താണ് വരാനുള്ളതെന്ന് നല്ല ബോധ്യമുള്ളതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും എല്ലാം കൊള്ളയടിക്കുകയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍.

സര്‍ക്കാരാകെ കൊള്ളസംഘമായി മാറി. എല്ലാം വിറ്റുതുലച്ച് കിട്ടാവുന്ന പണമെല്ലാം കൈക്കലാക്കുക. എല്ലാ അധികാര വഴിയിലുടെയും നേടാനുള്ളത് നേടുക. അതാണ് സ്ഥിതിയെന്നും പിണറായി ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ കോടതിക്ക് പോലും ഇടപെടേണ്ട അവസ്ഥയുണ്ടാക്കി. സംസ്ഥാനത്തിന്റെ ഭാവിക്ക്തന്നെ അപകടകരമാകുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയും മറ്റ് മന്ത്രിമാരും പോകുന്ന പോക്കില്‍ സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു.

Top