നവോത്ഥാന സംഘടനകളെ അവഹേളിച്ചു; പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: പ്രതിപക്ഷനേതാവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. നവോത്ഥാന സംഘടനകളെ പ്രതിപക്ഷ നേതാവ് ജാതി സംഘടനകളെന്ന് വിളിച്ച് അവഹേളിച്ചെന്നും പദവിയ്ക്ക് നിരക്കാത്ത പദപ്രയോഗമാണ് അദ്ദേഹം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാന സംഘടനകളെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനും നടത്താന്‍ ഒരുങ്ങുന്ന വനിതാ മതിലിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. വനിതാ മതിലെന്ന പരിപാടി പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്നാണ് ചെന്നിത്തല പരിഹസിച്ചത്.

സമൂഹ്യ സാമുദായിക സംഘടനകളുടെ നേതാക്കളുടെ യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. യോഗത്തില്‍ കേരളത്തിന്റെ നവോത്ഥാനമൂല്യ സംരക്ഷണത്തിനായി വരുന്ന ജനുവരി ഒന്നിന് ‘വനിതാ മതില്‍’ ഉണ്ടാക്കാന്‍ തീരുമാനം എടുക്കുകയും ചെയ്തിരുന്നു.

Top