തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവ് വാഹനമിടിച്ചു മരിക്കാനിടയായ സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡിവൈഎസ്പി കുറ്റക്കാരനാണെന്ന റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഡിവൈഎസ്പി പ്രതിയായി ഉള്‍പ്പെട്ട കേസായതു കൊണ്ട് എഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ് നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചതെന്നും ഇക്കാര്യത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.