കാസര്‍ഗോഡ് കൊലപാതകം ഹീനമാണ്; പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: കാസര്‍ഗോഡ് കൊലപാതകം ഹീനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇടത് മുന്നണിയെ അപകീര്‍ത്തിപ്പെടുത്താന്‍ അവസരം നല്‍കിയത് കാസര്‍ഗോട്ടെ കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായിട്ടുള്ള ഒന്നിനെയും പാര്‍ട്ടി ഏറ്റെടുക്കില്ലെന്നും അതിനാല്‍ തന്നെയാണ് കോടിയേരി ബാലകൃഷ്ണന്‍ കൊലപാതകത്തെ തള്ളി പറഞ്ഞതെന്നും പ്രതികള്‍ക്കെതിരായ നടപടികള്‍ക്ക് നിര്‍ദ്ദേശം പൊലീസിന് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം,സിപിഎമ്മിനെതിരായ അക്രമങ്ങളെയും കര്‍ശനമായി തന്നെ നേരിടും. നിയമം നിയമത്തിന്റെ വഴിക്ക് പോകും, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top