തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ 10 പേര്‍ക്കും പാലക്കാട്ട് നാല് പേര്‍ക്കും കാസര്‍കോട് മൂന്നു പേര്‍ക്കും കൊല്ലം മലപ്പുറം ജില്ലകളില്‍ ഒരോരുത്തര്‍ക്കു വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കണ്ണൂരിലെ രോഗികളില്‍ 9 പേര്‍ വിദേശത്തുനിന്ന് വന്നതാണ്. ഒരാള്‍ക്കു സമ്പര്‍ക്കം വഴിയുമാണ് രോഗം ബാധിച്ചത്. പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ രോഗബാധയുണ്ടായ ഓരോരുത്തര്‍ തമിഴ്‌നാട്ടില്‍നിന്നും എത്തിയവരാണ്.
ഇന്ന് സംസ്ഥാനത്ത് 16 പേര്‍ രോഗമുക്തരായി. കണ്ണൂരില്‍ ഏഴുപേരും കാസര്‍കോട്ട് നാലുപേരും കോഴിക്കോട് നാലുപേരും തിരുവനന്തപുരത്ത് ഒരാളുമാണ് രോഗമുക്തരായത്.
ഇതുവരെ സംസ്ഥാനത്ത് 426 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 117 പേര് മാത്രമാണ് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ആകെ 36,667 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 36,335 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത് 332 പേരാണ്.
ഇന്നു മാത്രം 102 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20,252 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 19,442 സാമ്പിളുകളില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.