തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പതു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ നാല് പേര്‍ക്കും ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും കാസര്‍കോട്, പത്തനംതിട്ട,തൃശൂര്‍ ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ നാലു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 2 പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും 3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയുമാണു രോഗം വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്ത് 1,40,474 പേരാണ് നിരീക്ഷണത്തിലുള്ളത്.ഇതില്‍ 1,39,725 പേര്‍ വീടുകളിലും 749 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുന്നത്.
ഇന്ന് 11986സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10,906 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരെയാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. ഇവരില്‍ ഇന്നു രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ ആകെ 15 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.