കാസര്‍ഗോഡ്: കാസര്‍ഗോട് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചു. കാസര്‍ഗോഡ് പൊയിനാച്ചിയില്‍ വെച്ചാണ് മുഖ്യമന്ത്രിക്കു നേരെ കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ട് നീക്കി. കാസര്‍ഗോട് പുതിയതായി നിര്‍മ്മിക്കുന്ന സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച ശേഷം അടുത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.