തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. മാധ്യമ ഉപദേഷ്ടാവിന്റെയും പൊലീസ് ഉപദേഷ്ടാവിന്റെയും സേവനം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരുടെ സേവനം അടുത്ത മാസം ഒന്നിന് അവസാനിക്കും. പ്രിന്‍സിപ്പില്‍ സെക്രട്ടറി റാങ്കിലാണ് ജോണ്‍ ബ്രിട്ടാസിന് നിയമനം നല്‍കിയത്. ചീഫ് സെക്രട്ടറി റാങ്കിലാണ് രമണ്‍ ശ്രീവാസ്തവയുടെ നിയമനം.